¡Sorpréndeme!

ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി നല്‍കി അമേരിക്ക | Oneindia Malayalam

2017-10-26 39 Dailymotion

എച്ച്-1 ബി, എല്‍ 1 പോലുള്ള വിസകള്‍ പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ അമേരിക്ക കര്‍ശനമാക്കി. യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആണ് 13 വര്‍ഷത്തെ അമേരിക്കന്‍ വിസാ നയം തിരുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇനിമുതല്‍ വിസ പുതുക്കുന്ന സമയത്ത് അര്‍ഹത തെളിയിക്കേണ്ട ഉത്തരവാദിത്വം അപേക്ഷിക്കുന്ന കമ്പനികളുടേതായിരിക്കും. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐ.ടി. ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇത്തരം താത്കാലിക വിസകളാണ്. ഇത്തരം വിസകള്‍ക്കുള്ള ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നതില്‍ ഇന്ത്യയുടെ ഉത്കണ്ഠ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചിരുന്നു.
പഴയ ചട്ടങ്ങള്‍ പ്രകാരം തൊഴില്‍ വിസയ്ക്ക് അര്‍ഹതനേടുന്ന വ്യക്തിയെ വിസ നീട്ടി നല്‍കുന്നതിനും അര്‍ഹരായാണ് കണക്കാക്കുക. ഇനിമുതല്‍ വിസ നീട്ടാനപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ വിസയ്ക്ക് ഇപ്പോഴും അര്‍ഹരാണെന്ന് ഇവരെ പ്രതിനിധാനം ചെയ്യുന്ന കമ്പനികള്‍ ഫെഡറല്‍ അധികൃതര്‍ക്ക് മുമ്പില്‍ തെളിയിക്കണം.
ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമല്ല, നിലവില്‍ വിസയുള്ളവര്‍ക്കും ബാധകമായിരിക്കും.